11:06am 25 November 2026
NEWS
വരുന്നത് 30 ജില്ലാക്കമ്മറ്റികൾ
തമ്മിലടി കൂടുമോ കുറയുമോ ?

15/01/2025  08:07 AM IST
അനീഷ് മോഹനചന്ദ്രന്‍
പുതിയമുഖം. എങ്ങിനുണ്ട് ?
HIGHLIGHTS

വിഭാവനം ചെയ്യുന്ന ജില്ലകളിലേക്കുള്ള പ്രസിഡന്റുമാരെ കണ്ടെത്താനുള്ള അഭിപ്രായസര്‍വ്വേ (രഹസ്യവോട്ട്) കഴിഞ്ഞദിവസം പൂര്‍ത്തിയായി. ഏറെക്കുറേ എല്ലായിടങ്ങളിലും നിലവിലെ സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രന്റെ ടീമിന് തന്നെയാണ് മേൽക്കൈ ലഭിച്ചിട്ടുള്ളത് 

തിരുവനന്തപുരം : ബി.ജെ.പിക്ക് തലസ്ഥാനത്ത് വരാൻ പോകുന്നത് മൂന്ന് ജില്ലാകമ്മറ്റികൾ. സാധാരണഗതിയിൽ ഒരു റവന്യൂ ജില്ലയെ ഒരു ജില്ലാക്കമ്മറ്റി എന്ന നിലയ്ക്കാണ് ബി.ജെ.പി. ഉൾപ്പെടെയുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങൾ മുന്നോട്ടുകൊണ്ടു പോകുന്നത്. എന്നാൽ അതിൽനിന്നും മാറി സംസ്ഥാനവ്യാപകമായി 30 ജില്ലകൾ രൂപീകരിക്കാനാണ് കേന്ദ്രനേതൃത്വം നിര്‍ദ്ദശേച്ചിരിക്കുന്നത്. അങ്ങിനെ വരുമ്പോൾ തലസ്ഥാനത്ത് മൂന്ന് ജില്ലകൾ രൂപീകരിക്കാനാണ് നീക്കം. ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളായ തിരുവനന്തപുരം, നേമം, വട്ടിയൂര്‍ക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങൾ ഉൾപ്പെടുത്തി തിരുവനന്തപുരം സെൻട്രൽ ജില്ലയും കോവളം, പാറശാല, നെയ്യാറ്റിൻകര, അരുവിക്കര, കാട്ടാക്കട മണ്ഡലങ്ങൾ ഉൾപ്പെടുത്തി തിരുവനന്തപുരം സൗത്ത് ജില്ലയും നെടുമങ്ങാട്, വാമനപുരം, ആറ്റിങ്ങൽ, ചിറയിൻകീഴ്, വര്‍ക്കല മണ്ഡലങ്ങൾ ഉൾപ്പെടുത്തി തിരുവനന്തപുരം നോര്‍ത്ത് ജില്ലയും രൂപീകരിക്കാനാണ് തീരുമാനം. 
           വിഭാവനം ചെയ്യുന്ന ജില്ലകളിലേക്കുള്ള പ്രസിഡന്റുമാരെ കണ്ടെത്താനുള്ള അഭിപ്രായസര്‍വ്വേ (രഹസ്യവോട്ട്) കഴിഞ്ഞദിവസം പൂര്‍ത്തിയായി. ഏറെക്കുറേ എല്ലായിടങ്ങളിലും നിലവിലെ സംസ്ഥാനപ്രസിഡന്റ് കെ. സുരേന്ദ്രന്റെ ടീമിന് തന്നെയാണ് മേൽക്കൈ ലഭിച്ചിട്ടുള്ളത്. എന്നാൽ അന്തിമതീരുമാനം ആര്‍.എസ്.എസിന്റെ നിര്‍ദ്ദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാകും എന്നാണ് അറിയാൻ സാധിക്കുന്നത്. അങ്ങിനെ വരുമ്പോൾ ഇപ്പോൾ സുരേന്ദ്രപക്ഷം പ്രൊമോട്ട് ചെയ്യുന്ന പലരും തഴയപ്പെട്ടേയ്ക്കാം. ആസന്നമായ തിരഞ്ഞെടുപ്പുകളിൽ പ്രവര്‍ത്തനങ്ങൾ പ്രാദേശികമായി ശക്തിപ്പെടുത്താനാണ് ഇത്തരമൊരു നീക്കം നടക്കുന്നത്. എന്നാൽ ഇത് പാര്‍ട്ടിയിലെ ഗ്രൂപ്പുകളിയും പടലപ്പിണക്കങ്ങളും വര്‍ദ്ധിപ്പിക്കുമോ എന്ന ആശങ്കയും ശക്തമാക്കുന്നുണ്ട്. 
          ജില്ലാതലത്തിലെ നടപടിക്രമങ്ങൾ പൂര്‍ത്തിയാകുന്ന മുറയ്ക്ക് സംസ്ഥാന തലത്തിലും സമഗ്രമായ അഴിച്ചുപണി ഉണ്ടായേക്കുമെന്നാണ് സൂചന. അങ്ങിനെ വരുമ്പോൾ പാര്‍ട്ടിയുടെ മുഖച്ഛായ തന്നെ അടിമുടി മാറുമെന്നാണ് കേന്ദ്രനേതൃത്വം കണക്കുകൂട്ടുന്നത്. എന്നാൽ ഇതെല്ലാം ആസന്നമായ തദ്ദേശതിരഞ്ഞെടുപ്പിൽ പാര്‍ട്ടിക്ക് ഗുണം ചെയ്യുമോ എന്ന കാര്യത്തിൽ ഒരുറപ്പമില്ല. 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img